തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ സാമ്പിളുകൾ ഡൽഹിയിലേക്ക് അയച്ചു. സി. എസ്. ഐ. ആറിന്റെ ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകൾ പരിശോധിക്കുന്നത്. രണ്ടാഴ്‌ച കൂടുമ്പോൾ സാമ്പിളുകൾ ജനിതകമാറ്റം ഉണ്ടോ എന്നറിയാൻ അയയ്‌ക്കാറുണ്ട്. ഇത്തവണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ആശങ്കയോടെയാണ് കേരളം ഫലം കാത്തിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് അവസാനമായി സാമ്പിളുകൾ അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |