ചുരുങ്ങിയ കാലം മാത്രമേ മലയാള സിനിമയിൽ സജീവമായിരുന്നുള്ളൂവെങ്കിലും ഇന്നും ഏറെ ആരാധകരുള്ള നായികമാരാണ് സംയുക്താവർമ്മയും നവ്യാനായരും.ചുവപ്പ് സാരിയിൽ അതീവ സുന്ദരിമാരായി സംയുക്തയും നവ്യയും പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണിപ്പോൾ.തന്റെ അമ്മയുടെ സഹോദരിയും അഭിനേത്രിയുമായ ഊർമ്മിളാ ഉണ്ണിയുടെ മകൾ ഉത്തരാ ഉണ്ണിയുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ ബിജുമേനോനോടൊപ്പമെത്തിയപ്പോൾ സംയുക്ത ധരിച്ചിരുന്ന ചുവന്ന സാരിക്കൊപ്പം കഴുത്തിലണിഞ്ഞിരുന്ന ഗുരുവായൂരപ്പന്റെ വലിയ ലോക്കറ്റും ആരാധക ശ്രദ്ധ നേടിയിരുന്നു.
ചുവപ്പ് സാരിയിൽ നവ്യാനായർ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് ''എത്രയും വേഗം സിനിമയിലേക്ക് തിരിച്ചുവരൂ"വെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയെന്ന ചിത്രത്തിലാണ് നവ്യാനായർ ഒടുവിലഭിനയിച്ചത്. ചിത്രം ഇനിയും റിലീസായിട്ടില്ല.സിബി മലയിലിന്റെ ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറിയ നവ്യാനായർ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലുമഭിനയിച്ചു.സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ അരങ്ങേറിയ സംയുക്താവർമ്മ മലയാളത്തിന് പുറമെ തമിഴിൽ തെങ്കാട്ടിപ്പട്ടണത്തിന്റെ റീമേക്കിലുമഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |