SignIn
Kerala Kaumudi Online
Saturday, 25 April 2026 4.56 AM IST

'ഇഷ്‌ടപ്പെട്ടയാൾ ഹൃദയം തകർത്താൽ എങ്ങനെ മറികടക്കും'; വൈകാരിക കുറിപ്പുമായി നടൻ

Increase Font Size Decrease Font Size Print Page
arjun-das

തെന്നിന്ത്യൻ നടൻ അർജുൻ ദാസ് പ്രണയത്തകർച്ചയിലൂടെ കടന്നുപോകുകയാണെന്ന് സംശയിച്ച് ആരാധകർ. കഴിഞ്ഞദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചകൾക്ക് കാരണം. വളരെ വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഒരാളെ ഇഷ്‌ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്‌താൽ എങ്ങനെ അതിനെ മറികടക്കാൻ സാധിക്കും എന്നായിരുന്നു അർജുൻ ദാസിന്റെ കുറിപ്പ്. തകർന്ന ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പങ്കുവച്ച കുറിപ്പിൽ കൂടുതൽ വിവരങ്ങളൊന്നുമില്ല. ഇതേത്തുടർന്നാണ് താരത്തിന്റെ പ്രണയം തകർന്നതാണോ വിഷമത്തിന് കാരണമെന്ന് ആരാധകർ ചോദിക്കുന്നത്. ചിലർ താരത്തിന്റെ മാനസികാരോഗ്യത്തെപ്പറ്റിയും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പോസ്റ്റ് സിനിമാ പ്രമോഷന്റെ ഭാഗമാണെന്നും ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ, ഇത്തരം ചർച്ചകളോടൊന്നും പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെ ഒരു യുവതിക്കൊപ്പം നിൽക്കുന്ന അർജുന്റെ ചിത്രം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇരുവരും ഫ്രെയിമിൽ പുറംതിരിഞ്ഞ് നിൽക്കുന്ന ചിത്രമായിരുന്നു പ്രചരിച്ചത്. യുവതി അർജുന്റെ കാമുകിയാണെന്നാണ് ആരാധകർ കരുതുന്നത്. മലയാളിയായ നടി ഐശ്വര്യലക്ഷ്‌മിയുമായി താരം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അത് നിഷേധിച്ച് ഐശ്വര്യലക്ഷ്‌മി തന്നെ രംഗത്തെത്തിയിരുന്നു.

കൈതി, മാസ്‌റ്റർ, വിക്രം, ഗുഡ്‌ ബാഡ്‌ അഗ്ലി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത അർജുൻ ഫഹദ്‌ഫാസിൽ നായകനാകുന്ന ചിത്രം 'ടോർപ്പിഡോ'യിലും പ്രധാനവേഷത്തിലെത്തും.

TAGS: ACTOR, LOVE, CELEBRITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.