കെ എം ഷാജി എം എൽ എയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പുതിയ നോവലിന്റെ പേര് ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്നാണെന്നും പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
നോവലിലെ അദ്ധ്യായങ്ങളെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പറയുന്നു.ഈ നോവലിനു ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആരെങ്കലിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നുവെങ്കിൽ മനഃപൂർവ്വം മാത്രമാണെന്നും അദ്ദേഹം കുറിച്ചു.
യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത ബെന്യാമിൻ ഉൾപ്പടെയുള്ള സാംസ്‌കാരിക നായകരെ നേരത്തെ കെ എം ഷാജി വിമർശിച്ചിരുന്നു. നാട്ടിലെ സാംസ്‌കാരിക നായകന്മാരെല്ലാം നിശബ്‌ദരാണെന്നും, സിപിഎമ്മിന്റെ അടിമകളായി അവർ തീർന്നിരിക്കുന്നു എന്നായിരുന്നു വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ. അദ്ധ്യയങ്ങൾ : 1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം 2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ? 3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം 4. ജിലേബിയുടെ രുചി 5. സത്യസന്ധതയുടെ പര്യായം 6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി. 7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം 8. ഹാർട്ട് അറ്റാക്ക് - അഭിനയ രീതികൾ. 9. ഒന്ന് പോടാ ### NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല.ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനപൂർവ്വം മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |