ലണ്ടൻ: തടവുപുളളിയുമായി പ്രണയത്തിലായ ജയിൽ ഉദ്യോഗസ്ഥയ്ക്ക് പത്തുമാസം തടവുശിക്ഷ. ഇഗ്ലണ്ടിലെ യോർക്ഷയറിലെ ജയിൽ ഉദ്യോഗസ്ഥയും ഇരുപത്തിരണ്ടുകാരിയുമായ സ്‌കാർലറ്റ് ആൽഡ്രിച്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവുപുളളിയായ ജോൺസിന്റെ ജയിൽ നമ്പർ യുവതി ശരീരത്തിൽ പച്ചകുത്തിയതായി മേലുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
സ്‌കാർലറ്റ് കാമുകനുമായി സംസാരിക്കാനായി ഒരു മൊബൈൽ ഫോണും സിം കാർഡും ആരുമറിയാതെ എത്തിച്ച് നൽകിയിരുന്നു. എന്നാൽ മറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ ഇയാളുടെ കൈയിൽ നിന്നും ഫോണും ഫോണിൽ നിന്ന് പ്രണയ സന്ദേശങ്ങളും കണ്ടെത്തുകയായിരുന്നു. ജോൺസിന്റെ ജയിൽ നമ്പർ അടങ്ങിയ ടാറ്റൂ പതിച്ച ചിത്രവും ഫോണിൽ നിന്ന് കണ്ടെത്തി. ശരീരത്തിൽ പച്ചകുത്തിയതായി മേലുദ്യോഗസ്ഥർ കണ്ടെത്തിയതോടെ യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയയ്ക്കുകയും സംഭവം സ്ഥിരീകരിക്കുകയുമായിരുന്നു.
കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജി സ്‌കാർലറ്റിന്റെ പ്രവർത്തി ജയിലിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായെന്ന് വ്യക്തമാക്കി. യുവതി ജയിൽ വർക്ക്‌ഷോപ്പ് സന്ദർശിക്കാറുണ്ടെന്നും കാമുകനൊപ്പം മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ടെന്നും സഹപ്രവർത്തകർ പറഞ്ഞതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |