പാനൂർ: ചമ്പാട് വിന്നേഴ്സ് കോർണറിൽ ട്രാവലറിൽ കാർപ്പറ്റ് വില്ക്കാനെത്തിയ കച്ചവടക്കാരൻ വീട്ടുടമ നല്കിയ പണവുമായി മുങ്ങി. ചുറ്റുപാടുള്ള വീടുകളിൽ കയറി ഇറങ്ങിയാണ് വിന്നേഴ്സ് കോർണറിന് സമീപത്തുള്ള 'അനന്ദ് വീട്ടിൽ വില്പനക്കാരനെത്തിയത്. കാർപ്പറ്റ് ഇവിടെ ആവശ്യമില്ല എന്ന് വീട്ടുകാരൻ പറഞ്ഞിട്ടും നിർബന്ധപൂർവ്വം അയാൾകൊണ്ടുവന്ന കാർപ്പറ്റ് കാണിച്ചു കൊടുകയും ചെയ്തു. വീട്ടിൽ കണ്ട പഴയ കാർപ്പറ്റ് തിരിച്ചെടുക്കാമെന്നും അതിന് വില തരാമെന്നും പറഞ്ഞു.
പുതിയ കാർപ്പറ്റിന് സ്ക്വയർ ഫീറ്റിന് 30 മുതൽ 40 രൂപ വരെയാണ് ആദ്യം വില പറഞ്ഞത്. വീട്ടുടമ കാർപ്പറ്റ് വാങ്ങിക്കുമെന്നറിഞ്ഞപ്പോൾ സ്ക്വയർ ഫീറ്റിന് 230 രൂപയായി.
ആദ്യം പറഞ്ഞത് 40 രൂപയല്ലേ എന്ന് വീട്ടുകാരൻ ചോദിച്ചപ്പോൾ അത് പഴയതിനാണെന്നാണ് പറഞ്ഞത്. എക്സ്ചേഞ്ച് ചെയ്യുമ്പോൾ 40 കഴിച്ച് 190 ന് തരാനാകുമെന്ന് പറഞ്ഞു. 120 ന് തരാനാകുമോയെന്ന് വീട്ടുകാരൻ വീണ്ടും വിലപേശിയപ്പോൾ അർദ്ധ സമ്മതം മൂളിയത് കേട്ട് 20 സ്ക്വയർ ഫീറ്റിന് 2400 രൂപ കൊടുത്തു. അളന്നു മുറിക്കുമ്പോൾ അളവിൽ കൂടുതൽ കണ്ട കാർപ്പറ്റ്
കൂടി എടുക്കണമെന്ന് വീട്ടുകാരനെ നിർബന്ധിച്ചു. ആകെ 4000 രൂപയാണ് പിന്നീട് ആവശ്യപ്പെട്ടത്. കച്ചവടക്കാരന്റെ ശല്യം ഒഴിവാക്കാൻ 500 രൂപ കൂടി നല്കാൻ വീടിനകത്ത് പോയി എടുത്തു വരുമ്പോഴേക്കും പണവും കാർപ്പറ്റുമായി കച്ചവടക്കാരൻ മുങ്ങുകയായിരുന്നുവത്രെ. പാനൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |