ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യാനയില്‍ അക്രമി വെടിവച്ചു കൊന്ന എട്ടു പേരില്‍ നാല് പേര്‍ ഇന്ത്യക്കാർ. ഇന്ത്യാനയിലെ സിഖ് സമുദായിക നേതാവായ ഗുരിന്ദര്‍ സിങ് ഖല്‍സയാണ് ഇക്കാര്യം. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് സ്ത്രികളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. അമരീദ് കൗര്‍, ഷെക്കോണ്‍, ജസ്‌വിന്ദ്രര്‍ കൗര്‍, അമരീദ് കൗര്‍ ജോഹല്‍, ജസ്‌വിന്ദ്രര്‍ സിംഗ് എന്നിവരാണ് മരിച്ചത്.
ഇന്ത്യാന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഡെലിവറി സര്‍വീസ് കമ്പനിയായ ഫെഡെക്‌സിന്റെ കേന്ദ്രത്തില്‍ ഇന്നലെ നടന്ന വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളടക്കം അഞ്ചു പേര്‍ ആശുപത്രിയിലാണ്. ഇതില്‍ ഇന്ത്യന്‍ വംശജനായ ഒരു കുട്ടിയുമുണ്ട്. കൊല്ലപ്പെട്ടവരില്‍ ഫെഡെക്‌സ് ജീവനക്കാരുമുണ്ടെന്നു കമ്പനി അറിയിച്ചു. 19 വയസുകാരനായ ബ്രാന്‍ഡന്‍ സ്‌കോട്ട് ഹോള്‍ എന്ന ഇന്ത്യാന സ്വദേശിയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ഇന്ത്യാനപോളിസ് പൊലീസ് വ്യക്തമാക്കി. അക്രമണത്തിന് ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിച്ചതായിയാണ് വിവരം.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹരിസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 2021ല്‍ അമേരിക്കയിൽ ഇതുവരെ 147 വെടിവയ്പ് അക്രമങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം രാജ്യത്തു വെടിവയ്പ്പില്‍ മുപ്പതിലേറെപ്പേരാണു കൊല്ലപ്പെട്ടതെന്ന് ഇന്ത്യാനപോളിസ് പൊലീസ് വക്താവ് ജെനെ കുക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |