ന്യൂഡൽഹി : കൊവിഡ് പൊസിറ്രീവായ അമ്മയ്ക്കും അമ്മാവനും ആന്റീവൈറസ് മരുന്നായ റെംഡെസിവിർ ആത്യാവശ്യമുണ്ടെന്നും ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ തന്ന് സഹായിക്കണമെന്നും ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്ര് ചാമ്പ്യൻമാരാക്കിയ ക്യാപ്ടൻ ഉൻമുക്ത് ചന്ദ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചന്ദ് സഹായം അഭ്യർത്ഥിച്ചത്.ഡോക്ടറുടെ കുറിപ്പടിയു ചന്ദിന്റെ അമ്മയും അമ്മാവനും.ചന്ദിന്റെ ട്വീറ്രിന് താഴെ നിരവധിപ്പേർ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2012ലെ അണ്ടർ 19 ലോകകപ്പിൽ ചന്ദിന്റ നേതൃത്വത്തിലാണ് ഇന്ത്യ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, മുംബയ് ഇന്ത്യൻസ് എന്നീ ഐ.പി.എൽ ടീമുകളിലും ചന്ദ് അംഗമായിരുന്നിട്ടുണ്ട്.അണ്ടർ 19 ലോകകപ്പിന് ശേഷം പ്രതിഭയോട് നീതിപുലർത്തുന്ന വലിയ പ്രകടനങ്ങൾ നടത്താനാകാതെ പോയത് ചന്ദിന്റെ കരിയറിന് വലിയ തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |