തിരുവനന്തപുരം:കനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ കെ.എസ്. സ്വപ്ന മാനസിക സമ്മർദ്ദത്താൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ മാനേജ്‌മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു.
തൃശൂർ സ്വദേശിനിയായ സ്വപ്നയെ അവിടെ നിരവധി ശാഖകൾ ഉണ്ടായിരുന്നിട്ടും കണ്ണൂർ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലംമാറ്റിയ മാനേജ്‌മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണ്. ഭർത്താവ് മരിച്ച, വിദ്യാർഥികളായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അവർക്ക് തൃശൂർ ജില്ലയിൽ ഒഴിവുണ്ടായിട്ടും നിയമനം നൽകിയില്ലെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു.
കൊല്ലത്ത് വനിതാ കണ്ടക്ടറെ ഇതരസംസ്ഥാന തൊഴിലാളി മർദ്ദിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. സ്വമേധയാ കേസെടുത്ത കമ്മിഷൻ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |