പ്രാഥമിക സമ്പർക്കത്തിലുളളവർ സാമൂഹിക ഇടപെടൽ ഒഴിവാക്കണം, രോഗം ഭേദമായവർ അനാവശ്യ യാത്രകൾ വേണ്ടെന്ന് വയ്‌ക്കണം; പുത്തൻ കൊവിഡ് മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Wednesday 21 April, 2021 | 5:18 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി. രോഗം സ്ഥിരീകരിച്ചവർക്ക് ഡോക്‌ടറുടെ നിർദ്ദേശമനുസരിച്ച് ചികിത്സ നടത്തും. രോഗം ഭേദമായവർക്ക് അതിനുശേഷം ഏഴ് ദിവസം കഴിയുന്നത് വരെ അനാവശ്യ യാത്രകളോ സാമൂഹിക ഒത്തുചേരലുകളോ പാടില്ലെന്ന് നിർദ്ദേശമുണ്ട്.
പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ (High Risk Primary Contact)
വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക
ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റൈൻ തുരേണ്ടതാണ്
രോഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ (Low Risk Primary Contact)
14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയ‌്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കുകയും ചെയ്യുക
കല്യാണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക
ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ (Asymptomatic Secondary Contacts)
സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ.
കോവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക.
കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ
കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴു ദിവസം നിരീക്ഷിക്കുക.
ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന യാത്രക്കാർ
ഇ- ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.
ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനിൽ തുടരുകയും ചെയ്യുക.
ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.
ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നില്ല എങ്കിൽ 14 ദിവസം റൂം ക്വാറന്റീനിൽ കഴിയുക.
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാൽ ദിശ 1056-ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും വേണം.
എല്ലായ്‌പ്പോഴും കോവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക.
TAGS: COVID, INSTRUCTIONS, HEALTH DEPT
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് എസ്.സുവർണ്ണകുമാർ വാർത്താ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.