മുംബയ്: ഹിന്ദി, മറാത്ത സിനിമകളിലെ പ്രശസ്ത നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു. 81 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടർന്നാണ് കിഷോറിനെ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.
1989 ൽ പുറത്തിറങ്ങിയ മിനടിക്ക എന്ന മറാത്തി സിനിമയിലൂടെയാണ് കിഷോർ ശ്രദ്ധേയനാകുന്നത്. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. ഖാഖി, വാസ്തവ്, സിംഗം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ബോളിവുഡിലെ നിരവധി പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |