SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.38 PM IST

സമ്മാനം 131കോടി

Increase Font Size Decrease Font Size Print Page
bcci

ലോകകപ്പ് ജേതാക്കൾക്ക് ബി.സി.സി.ഐയുടെ സമ്മാനമായി 131കോടി രൂപ

മുംബയ് : ട്വന്റി - 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പാരിതോഷികമാണ് ഇത്. 2024ൽ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. തുടർച്ചയായി കിരീടം നേടിയതോടെയാണ് സമ്മാനത്തുക വർദ്ധിപ്പിച്ചത്.

കഴിഞ്ഞ വർഷം വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 51 കോടി രൂപയും ഈവർഷം അണ്ടർ 19 ലോകകപ്പിൽ ആറാം തവണയും കിരീടം പുരുഷ ടീമിന് 7.5 കോടി രൂപയും ബി.സി.സി.ഐ പാരിതോഷികം നൽകിയിരുന്നു. കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും സെലക്ടർമാർക്കും ചേർത്താണ് ബി.സി.സി.ഐ സമ്മാനം

നൽകുന്നത്.

ഐ.സി.സി വക 27 കോടി

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൽ നിന്ന് സമ്മാനത്തുകയായി ഏകദേശം 27.48 കോടി രൂപയാണ് ലഭിച്ചത്.ഗ്രൂപ്പ് ഘട്ടങ്ങളിലും സൂപ്പർ 8 ഘട്ടങ്ങളിലും വിജയിച്ച ഓരോ മത്സരങ്ങൾക്കും ഏകദേശം 28.6 ലക്ഷം രൂപ വീതം ബോണസായും ടീമിന് ലഭിച്ചു.രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിന് 14.65 കോടി രൂപയാണ് സമ്മാനം. ടൂർണമെന്റിലെ വിവിധ ഘട്ടങ്ങളിലായി ആകെ 120 കോടി രൂപയാണ് സമ്മാനത്തുകയായി ടീമുകൾക്ക് ഐ.സി.സി നൽകിയത്. മുൻ പതിപ്പിനേക്കാൾ 20 ശതമാനം വർദ്ധനവാണ് സമ്മാനത്തുകയിൽ ഐ.സി.സി വരുത്തിയത്.

അതേസമയം പ്ളേയർ ഒഫ് ദ ടൂർണമെന്റിനും പ്ളേയർ ഒഫ് ദ മാച്ചുകൾക്കും മെഡലും ട്രോഫിയും മാത്രമാണ് ഐ.സി.സി നൽകുക. കാഷ് പ്രൈസ് നൽകില്ല.

TAGS: NEWS 360, SPORTS, BCCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.