തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അതിർത്തികളിലെ പരിശോധനയും കർശനമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റോ,ഇ-പാസോ ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.
വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കർശന നിയന്ത്രണമാണ്. കർണാടകയും തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന വയനാട് ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാണ്. ഇവിടത്തെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.
കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇളവുകൾ ഒഴിവാക്കിയാണ് അതിർത്തികളിൽ പരിശോധന. അമരവിള ചെക്ക് പോസ്റ്റിലും ശക്തമായ പരിശോധനയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്നവരെ കർശന പരിശോധന നടത്തുമ്പോൾ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തുന്നവരെ അവിടെയും കടുത്ത പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |