കൊച്ചി: മയക്കുമരുന്നായ എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീൻ (27), തൃശൂർ സ്വദേശിനി ശ്രീഷ്‌ന (26) എന്നിവരെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ 'ഡാൻസാഫ് ' പിടികൂടി. 4.5 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു. എസ്.ആർ.എം റോഡിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ ആഢംബര ഹോട്ടലുകളിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും എം.ഡി.എം.എ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |