കൊല്ലം: വാക്കേറ്റത്തിനിടെ പ്രൊബേഷൻ എസ്.ഐ ഫയർമാനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കല്ലട സ്വദേശിയായ വിനോദിനാണ് വെട്ടേറ്റത്. സംഭവത്തിൽ പരിയാരം പ്രൊബേഷൻ എസ്.ഐ ആയ പടപ്പക്കര സ്വദേശി
വിനീതിനെതിരെ കിളികൊല്ലൂർ പൊലീസ് കേസെടുത്തു.
വിനോദിന്റെ ഭാര്യവീടായ കണ്ടച്ചിറയിൽ വച്ചായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞെത്തിയ വിനോദ് വീടിന്റെ പരിസരത്തു കണ്ട ഇയാളോടു കാര്യം തിരക്കുകയും അത് വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റത്തിനിടെ വീടിന്റെ പരിസരത്തുണ്ടായിരുന്ന വാക്കത്തിയെടുത്തു
വിനീത് വിനോദിനെ വെട്ടുകയായിരുന്നു. വിനീത് പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |