SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.55 PM IST

പൊലീസിന് 146 പുതിയ വാഹനങ്ങൾ

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ 146 പുതി​യ വാഹനങ്ങൾ എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബോലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്റെ ഗൂർഖ, ട്രാവലർ, ഹീറോയുടെ എക്സ് പള്‍സ് മോട്ടോർ സൈക്കിളുകൾ എന്നിവയാണ് സേനയ്ക്ക് ലഭിച്ചത്. സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

44 ബൊലേറോ പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന പാലനത്തിനും ഉപയോഗിക്കും. 40 സ്കോർപ്പിയോ വാഹനങ്ങൾ ഹൈവേ പൊലീസ് പട്രോളിംഗിനാണ്. ഗൂർഖ ഇനത്തിൽപ്പെട്ട 15ഉം ഥാർ വിഭാഗത്തിൽപ്പെട്ട അഞ്ചും വാഹനങ്ങൾ മലയോര മേഖലകളിലെ പട്രോളിംഗി​നാണ്. 24 ഹീറോ എക്സ് പള്‍സ് മോട്ടോർ സൈക്കിളുകൾ രാപകൽ പട്രോളിംഗിനുപയോഗിക്കും. ചടങ്ങിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയൻ, എച്ച് വെങ്കടേഷ്, ദിനേന്ദ്ര കശ്യപ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

2024ലെ മികച്ച പൊലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരവും വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനവും തൃശൂർ റൂറലിലെ കൊടുങ്ങല്ലൂർ സ്റ്റേഷന് രണ്ടാം സ്ഥാനവും കാസർകോട് ബേക്കൽ സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY