ഹൈദരാബാദ്: കുട്ടികൾക്കായുള്ള, ഹൈദരാബാദ് ആസ്ഥാനമായ ഇടിവി നെറ്റ്‌വർക്കിന്റെ മലയാളം ചാനലായ ഇടിവി ബാൽ ഭാരതിന്റെ സംപ്രേഷണം ഇന്നാരംഭിക്കും. കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെടുന്ന രസകരവും വൈവിദ്ധ്യങ്ങളായതുമായ പരിപാടികളാണ് ചാനലിലുള്ളത്. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആനിമേഷൻ, കാർട്ടൂൺ പരിപാടികളായ 'അഭിമന്യു, ചോട്ടു, ലോംബു ആൻഡ് റോബു" തുടങ്ങിയ സീരീസുകളുമുണ്ടാകും.
അസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ഇംഗ്ളീഷ് ഭാഷകളിലും ഇടിവി ബാൽ ഭാരത് ചാനൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |