മുംബയ്: പ്രമുഖ മാദ്ധ്യമ പ്രവർത്തക ബർഖാദത്തിന്റെ അച്ഛനും മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ എസ്.പി. ദത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
രോഗബാധിതനായി 8 ദിവസത്തിന് ശേഷം, കഴിഞ്ഞ 21നാണ് അദ്ദേഹത്തെ ഡൽഹിയിലെ മെഡാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാവിലെ ജീവൻ വെടിഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |