പാരിസ്: മറ്റൊരു മനുഷ്യജീവിയുമായി പോലും സമ്പർക്കമില്ലാതെ 30 വർഷത്തിലേറെ ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്നകാര്യംനമുക്ക്ചിന്തിക്കാനാകുമോ?എന്നാൽഅങ്ങനെഒരാളുണ്ട്. മൗറോ മൊറാണ്ടി എന്നാണ് ഒറ്റയ്ക്ക് ജീവിക്കുന്ന ഈ ഏകാന്ത മനുഷ്യന്റെ പേര്. ഇറ്റലിയിലെ സാർഡിനിയ തീരത്ത് സ്ഥിതിചെയ്യുന്ന ബുഡെല്ലി എന്ന ദ്വീപിലെ ഏക താമസക്കാരനായിരുന്നു ഇദ്ദേഹം. എത്ര നിർബന്ധിച്ചിട്ടും ഇവിടെ നിന്നും താമസം മാറ്റാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ജീവിതത്തിൽ തനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന, ഒന്നിനെയും പേടിയില്ലാത്ത ഇറ്റലിയിലെ റോബിൻസൺ ക്രൂസോ എന്നാണ് മൗറോ മൊറാണ്ടി അറിയപ്പെടുന്നത്. കുടിയൊഴിപ്പിക്കുമെന്ന് പ്രാദേശിക അധികാരികൾ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മൗറോ മൊറാണ്ടി ബുഡെല്ലി ദ്വീപിൽനിന്ന് ഒടുവിൽ വിടവാങ്ങുകയാണ്.1989 മുതൽ ദ്വീപിന്റെ സംരക്ഷകനായി നില കൊണ്ട് ദ്വീപിൽ താമസിക്കുന്ന 81 കാരനായ മൗറോ ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പേജിലെ സന്ദേശത്തിലൂടെയാണ് ദ്വീപിൽ നിന്നും പോകുന്ന വിവരം അറിയിച്ചത്.ഇറ്റലിയിൽ നിന്ന് പോളിനേഷ്യയിലേക്ക് പോകാൻ കപ്പൽ കയറുന്നതിനിടെയാണ്ഇദ്ദേഹംഈ ദ്വീപിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന്, ഇവിടെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇയാൾ അവിടെയെത്തുമ്പോൾ ദ്വീപിൽ ഒരു സംരക്ഷനുണ്ടായിരുന്നെങ്കിലും കുറച്ച് കാലത്തിന് ശേഷംഈചുമതല മൗറോ മൊറാണ്ടി ഏറ്റെടുത്തു. എന്നാൽ, 2015 ൽ ലാ മഡലീന നാഷണൽ പാർക്ക് ബുഡെല്ലിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ കെയർ ടേക്കർ ജോലി മൗറോയ്ക്ക് നഷ്ടമായി.
മൊറാൻഡിക്ക് അവിടെ താമസിക്കാൻ നിയമപരമായ അവകാശമില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം വഴക്കിടുകയും തന്റെ വീടിനെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾക്കെതിരെ പോരാടുകയും ചെയ്തു. 'ഇവിടം വിട്ടാൽ മറ്റെവിടെയാണ് പോകേണ്ടതെന്ന് എനിക്കറിയില്ല, തീർച്ചയായും എന്റെ ജീവിതമിതാണ്.'
32 വർഷമായി താൻ ഇത്ര കഠിനമായി സംരക്ഷിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മൊറാണ്ടി സമ്മതിച്ചു .അതേ സമയം ഇദ്ദേഹത്തെ ദ്വീപിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |