
മസ്‌കറ്റ് : ഒമാൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇന്ത്യ- ഒമാൻ ബന്ധം ശക്തിപ്പെടുത്തിയതിന്റെ സന്തോഷ സൂചകമായാണ് ബഹുമതി സമ്മാനിച്ചത്. എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവർക്കാണ് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദി ഒമാൻ സന്ദർശിച്ചത്. ബുധനാഴ്ച മസ്കറ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർദാനിലെയും ഏതോപ്യയിലെയും സന്ദർശനം കഴിഞ്ഞാണ് നരേന്ദ്ര മോദി ഒമാനിലെത്തിയത്.
ഏത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് ഏത്യോപ്യ, കുവൈറ്റിലെ ഓർഡർ ഓഫ് മുബാറക് അൽ കബീർ എന്നിവയും മോദിക്ക് ലഭിച്ചിരുന്നു. മോദിയുടെ ഒമാൻ സന്ദർശനത്തലൂടെ വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സാംസ്കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഏത്യോപ്യയുമായി കൃഷി, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നി മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുക തുടങ്ങിയവയും ഇന്ത്യയുടെ മുന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |