SignIn
Kerala Kaumudi Online
Friday, 19 April 2024 6.15 PM IST

ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും പിരിയുന്നു, വിവാഹമോചന ഹർജി കോടതിയിൽ

bill

ന്യൂയോർക്ക് : മൈക്രോസോഫ്റ്റിലൂടെ കോടീശ്വരനായ ബിൽഗേറ്റ്സും (65),​ ഭാര്യ മെലിൻഡ ഗേറ്റ്സും (56)​ ഇരുപത്തേഴ് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വഴിപിരിയുന്നു. ട്വിറ്ററിൽ ഇരുവരും സംയുക്തമായാണ് വിവാഹമോചനവാർത്ത ലോകത്തെ അറിയിച്ചത്.

ഫോർബ്സ് ലിസ്റ്റിൽ ലോകത്തെ നാലാമത്തെ കോടീശ്വരനാണ് ബിൽ ഗേറ്റ്സ്. ആസ്തി 13,​500 കോടി ഡോളർ - 10.12 ലക്ഷം കോടി രൂപ.

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും മുൻ സി. ഇ. ഒയുമാണ് ബിൽഗേറ്റ്സ്. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ജീവകാരുണ്യ ഏജൻസിയായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സ്ഥാപകരാണ് ഇരുവരും. കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ സ്വത്ത് പങ്കുവയ്ക്കാനുള്ള സംയുക്ത കരാറും ഉണ്ട്. കരാറിലെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. വാഷിംഗ്ടണിലെ നിയമപ്രകാരം വിവാഹ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഇരുവർക്കും അവകാശപ്പെട്ടതാണ്. വിവാഹ മോചനം നടന്നാൽ അതെല്ലാം തുല്യമായി പങ്കിടണം. പൈതൃകമായി കിട്ടിയതെല്ലാം അവരവർക്ക് അവകാശപ്പെട്ടതാണ്.

ബിൽഗേറ്റ്സ് ഫൗണ്ടേഷൻ

2000ൽ സിയാറ്റിലിൽ സ്ഥാപിച്ചു

2019ൽ ഫൗണ്ടേഷന്റെ ആസ്തി 4,​330 കോടി ഡോളർ (3.32ലക്ഷം കോടി രൂപ)​

ഫൗണ്ടേഷന് ഇരുവരും നൽകിയത് 3600 കോടി ഡോളർ

കർമ്മ രംഗങ്ങൾ - പൊതുജനാരോഗ്യം,​ വിദ്യാഭ്യാസം,​ കാലാവസ്ഥാ വ്യതിയാനം

ലോകമെമ്പാടും കോടികളുടെ ജീവകാരുണ്യ സഹായം

കൊവിഡ് വാക്സിൻ ഗവേഷണത്തിന് നൽകിയത് 175 കോടി ഡോളർ

ട്വിറ്റർ സന്ദേശം

''ഞങ്ങളുടെ ബന്ധം തിരിച്ചെടുക്കാനാവാത്ത വിധം തകർന്നു. ഏറെ ആലോചിച്ചാണ് പിരിയാൻ തീരുമാനിച്ചത്. നിയമപരമായ വിവാഹ മോചനത്തിന് കോടതിയിൽ സംയുക്ത ഹർജി നൽകി. ഇരുപത്തേഴ് വർഷത്തിനിടെ മിടുക്കരായ മൂന്ന് മക്കളെ ഞങ്ങൾ വളർത്തി. ജനങ്ങളെ ആരോഗ്യമുള്ള മികച്ച ജീവിതം നയിക്കാൻ സഹായിക്കാൻ ലോകമെമ്പാടും പ്രവർത്തിക്കുന്ന ഒരു ഫൗണ്ടേഷനും ഞങ്ങൾ കെട്ടിപ്പടുത്തു. പക്ഷേ ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ദമ്പതികൾ എന്ന നിലയിൽ ഒരുമിച്ച് മുന്നോട്ടു പോകാനും വളരാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എങ്കിലും ഫൗണ്ടേഷന്റെ കാര്യങ്ങളിൽ ഒരുമിച്ചുള്ള പ്രവർത്തനം തുടരും. ഇരുവരും ട്വിറ്ററിൽ അറിയിച്ചു.

സിയാറ്റിലിനും റെഡ്മോണ്ടിനും ഇടയിൽ ലേക് വാഷിംഗ്ടണിലാണ് ബിൽ മെലിൻഡ ദമ്പതികളുടെ ബംഗ്ലാവ്.2020ലെ വിലയനുസരിച്ച് ഈ ബംഗ്ലാവി ന്റെ മൂല്യം 13.08 കോടി ഡോളറാണ്. 981 കോടി രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BILL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.