SignIn
Kerala Kaumudi Online
Saturday, 20 April 2024 11.06 AM IST

20 വയസുള്ള  ബി ജെ പി പ്രവർത്തകയെ തൃണമൂൽ ഗുണ്ടകൾ ബലാത്സംഗം ചെയ്തു കൊന്നു, സഹോദരങ്ങൾ പിടഞ്ഞു വീഴുമ്പോൾ മൗനത്തിന്റെ വാത്മീകത്തിൽ അഭയം തേടാനാവില്ലെന്ന് സന്ദീപ് വാര്യർ  

sandeep-warrior-

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ സംസ്ഥാനമെമ്പാടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബി ജെ പി പ്രവർത്തകർക്കെതിരെ നിരവധി ഇടങ്ങളിലുണ്ടായ അക്രമത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഗവർണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ബംഗാളിൽ തങ്ങളുടെ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെ ബി ജെ പി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ അപലപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടർച്ച രക്തച്ചൊരിച്ചിലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാർട്ടി ഓഫീസുകളും അഗ്നിക്കിരയാക്കി.


മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേൽപ്പിക്കമ്പോൾ ബംഗാൾ ജനത സ്വപ്നത്തിൽ പോലും ഇതപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല . ഉടുതുണിക്ക് മറുതുണിയില്ലാത്ത അർദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികൾ തൃണമൂൽ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടർ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാൽ പ്രതിപക്ഷത്തുള്ള ഒരാൾക്കും ഒരു ബുദ്ധിമുട്ടും അസമിൽ നേരിടേണ്ടി വന്നിട്ടില്ല . ബിജെപിയിൽ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്‌കാരിക നായകർക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം.


ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവർത്തകയായ പെൺകുട്ടിയെ തൃണമൂൽ ഗുണ്ടകൾ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു. മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാൽ കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്‌കാരിക പ്രഭുക്കൾക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .


ഞങ്ങൾക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങൾ പിടഞ്ഞു വീഴമ്പോൾ മൗനത്തിന്റെ വാത്മീകത്തിൽ അഭയം തേടാനാവില്ല .
അൽപ്പ സമയത്തിനകം കേരളത്തിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബി ജെ പി പ്രതിഷേധിക്കുന്നു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BENGAL, SANDEEP WARRIER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.