SignIn
Kerala Kaumudi Online
Saturday, 20 April 2024 12.15 PM IST

'കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്... ഏത് ചേച്ചി ആണെന്നറിയുമോ?'; രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന വാർത്ത വ്യാജമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

fake-news

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ല എന്ന സി.പി.എം മുഖപത്രത്തിൽ വന്ന വാർത്തയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിൽ ഫെബ്രുവരി 24നു താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപ നൽകാനുണ്ടെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും പണം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നൽകിയതാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഈ പത്രവാർത്ത സി.പി.എം നേതാവ് പി. ജയരാജനും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പി. ജയരാജൻ സഖാവെ,
കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡൻ്റ്. രാവിലെ മുതൽ സഖാക്കൾ പ്രചരിപ്പിച്ച ഒരു വാർത്തയുണ്ട്, "രാഹുൽ താമസിച്ച ഹോട്ടലിൻ്റെ വാടക നല്കിയില്ല''. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തിൽ കോൺഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാർത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോൺഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാൽ കോൺഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാൻ.

ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെൻ്ററിൽ പണയം വെച്ച സകല സൈബർ CITU തൊഴിലാളികളും "കാശ് അണ്ണൻ തരും "എന്ന തലക്കെട്ടിൽ വെച്ചു കാച്ചി. എന്നാൽ പി. ജയരാജനും ആ വ്യാജ വാർത്ത ഷെയർ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിൻ്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).

സംഭവം അറിഞ്ഞ് ഞാൻ കൊല്ലം DCC പ്രസിഡൻ്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ പണം അവർ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാർക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിൻ്റെ ഡീറ്റെയിൽസ് എനിക്ക് അയച്ചു തരുകയും ചെയ്തു.


അപ്പോൾ സത്യത്തിൽ സഖാക്കളുടെ പ്രശ്നം എന്താണ്? ഹോട്ടൽ ബില്ല് അല്ല, രാഹുൽ ഗാന്ധി കടലിൽ ചാടിയതാണ്. "കടൽ നാടകം " എന്നാണ് ഈ വാർത്തയ്ക്കും അവർ ടൈറ്റിൽ കൊടുത്തത്. രാഹുൽ കടലിൽ ചാടിയതിൻ്റെ തിരയിളക്കത്തിലെ ഉലച്ചിലിൽ നിന്ന് CPIM ഇപ്പോഴും മുക്തമായിട്ടില്ല. കടലിൽ ചാടിയത് രാഹുൽ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കളാണ്.

നിങ്ങൾക്കതിൽ ഇത്ര വിഷമം ഉണ്ടെങ്കിൽ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലിൽ ചാടുവാൻ പറയുക. അത് നടന്നില്ലെങ്കിൽ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാൻ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക. മേൽപ്പറഞ്ഞ ഒന്നും നടന്നില്ലെങ്കിൽ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിപർ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തിൽ കടലിൽ കുളിക്കാനറിയുന്ന "കൊച്ച് കൊടിയേരി " അയാളിപ്പോൾ, ബാഗ്ലൂർ ജയിലിൽ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കിൽ, അയാളോടെങ്കിലും പറയാമായിരുന്നു കടലിൽ ചാടുവാൻ.

ഹോട്ട് ഡോഗ് എന്നാൽ "ചത്ത പട്ടി " ആണെന്നും, സാൾട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കൾ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL MAMKOOTATHIL, PJAYARAJAN, RAHUUL GANDHI, CPM, CONGRESS, YOUTHCONGRESS, BINDHU KRISHNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.