SignIn
Kerala Kaumudi Online
Saturday, 25 April 2026 11.47 AM IST

ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകൻ, വാക്സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ആപത്ത്

Increase Font Size Decrease Font Size Print Page

anthony-fauci

ന്യൂഡൽഹി: കൊവിഡ് വാക്സിനുകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിപ്പിക്കുന്നത് രൂപമാറ്റം സംഭവിച്ച ഡെൽറ്റ വേരിയൻ്റ് പോലുള്ള കൊവിഡ് വൈറസുകളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകൻ ആന്തണി ഫൗച്ചി. കേരളത്തിൽ കൊവിഡ് വൈറസിന്റെ ഡെൽറ്റ വേരിയൻ്റ് വ്യാപകമാണ്. കഴിഞ്ഞ മാസം ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ച വരെയായി ഉയർത്തിയിരുന്നു.

"രണ്ട് ഡോസുകൾ തമ്മിലുള്ള ഏകദേശ ഇടവേള മൂന്ന് മുതൽ നാല് ആഴ്ച വരെയാണ്. അതിൽ കൂടുതൽ കാലം ഇടവേള വന്നാൽ കൊവിഡ് വൈറസിന്റെ വിവിധതരം വേരിയൻ്റുകളെ പ്രതിരോധിക്കുവാനുള്ള ശേഷി നേടുവാൻ ശരീരത്തിനു സാധിക്കില്ല," ഡോ ആന്തണി ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു. ബ്രിട്ടനിലെ ഉദാഹരണം ഇന്ത്യക്കു പാഠമാക്കാവുന്നതാണെന്നും, അവിടെ വാക്സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടിയതിനാലാണ് വൈറസിന്റെ പുതിയ വകഭേദം പടർന്നു പിടിക്കാൻ കാരണമായതെന്നും ഫൗച്ചി വിശദീകരിച്ചു. എന്നാൽ വാക്സിൻ ദൗ‌‌ർലഭ്യം ഉണ്ടായാൽ ഇടവേള കൂട്ടുകയല്ലാതെ മറ്റു മാ‌ർഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആസ്ട്രാസെനെക്കാ വാക്സിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള ഇന്ത്യ രണ്ടു തവണയാണ് വർദ്ധിപ്പിച്ചത്. ഇടവേള കൂട്ടുന്നത് കൂടുതൽ ഫലപ്രാപ്തി നൽകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ ഇതിനു മുതിർന്നതെങ്കിലും ആ അവസരത്തിൽ ഇന്ത്യയിൽ കനത്ത വാക്സിൻ ക്ഷാമം അനുഭവപ്പെട്ടിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID-19 VACCINE, COVID DELTA VARIANT, INDIA COVID SPREAD, THIRD WAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.