തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊലീസ് കർശന പരിശോധന നടത്തും.അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളു.
സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യസർവീസ് വിഭാഗങ്ങളിൽപ്പെടുന്നവർ ജോലി സ്ഥലത്തേക്കും, തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡും, മേലധികാരിയുടെ സർട്ടിഫിക്കറ്റും കൈയിൽ കരുതണം.
ഇന്നലെ ചട്ടലംഘനത്തിന് രണ്ടായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 5000 പേർക്കെതിരെ കേസെടുത്തു.3500 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾക്ക് സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |