തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സർക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ നടന്നുവരുന്ന അന്വേഷണം വെെറും പ്രഹസനമാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചു.
സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പ് അറിഞ്ഞിട്ടും അത് മൂന്ന് വർഷത്തോളം മറച്ചുവച്ചു. വാർത്ത പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വകുപ്പ്തല അന്വേഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ ചെയ്‌തിരുന്നു എന്നാൽ ആ റിപ്പോർട്ട് പൂഴ്‌ത്തി.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണിത്. 350 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നു. സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ ഇതേക്കുറിച്ച് അറിഞ്ഞ് അന്വേഷിച്ച ശേഷവും നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നെന്നും വി.ഡി സതീശൻ ആരോപിച്ചു. പക്ഷെ അതിന് ശേഷവും പാർട്ടി ഇത് പൊലീസിൽ അറിയിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |