തിരുവനന്തപുരം: സര്‍ക്കാര്‍ വേട്ടയാടുവെന്ന് ആരോപിച്ച് കേരളത്തിലെ നിക്ഷേപനടപടികളിൽ നിന്ന് പിൻവാങ്ങിയ കിറ്റെക്സിന് ശ്രീലങ്കയിൽ നിന്ന് ക്ഷണം. കിറ്റെക്സിന്‍റെ നിക്ഷേപ പദ്ധതികൾക്ക് ശ്രീലങ്ക പിന്തുണ അറിയിച്ചു. കമ്പനിയ്ക്ക് ശ്രീലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്ന് ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദുരൈ സാമി കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. ചർച്ചയ്ക്കായി ദുരൈ സാമി ശ്രീലങ്കയിൽ നിന്ന് കൊച്ചിയിലെത്തിയിരുന്നു. നേരത്തെ ബംഗ്ലാദേശും നിക്ഷേപത്തിന് കിറ്റെക്സിനെ ക്ഷണിച്ചിരുന്നു.
അതേസമയം തെലങ്കാനയുമായുള്ള 1000 കോടിയുടെ നിക്ഷേപത്തിന്റെ പ്രാഥമിക നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |