ന്യൂഡൽഹി: പോക്‌സോ കോടതികൾ ഉൾപ്പെടെ 1093 പ്രത്യേക അതിവേഗ കോടതികൾക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. 1572.86 കോടിയാണ് ആകെ ചെലവ്. ഇതിൽ നിർഭയഫണ്ടിൽ നിന്നുള്ള 971.70 കോടി രൂപ കേന്ദ്ര വിഹിതവും 601.16 കോടി രൂപ സംസ്ഥാന വിഹിതവുമായിരിക്കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനും മാനഭംഗം,പോക്‌സോ നിയമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിൽ പെട്ടെന്ന് തീർപ്പുണ്ടാക്കാനും ലക്ഷ്യമിട്ട് 2019 ഒക്ടോബർ രണ്ടിനാണ് പദ്ധതി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |