1. മൊബൈൽ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
2. ജൈവവൈവിദ്ധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
3. ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം എന്തു പേരിലറിയപ്പെടുന്നു?
4. ഈഡിസ് ഈജിപ്തി കൊതുകിലൂടെ പകരുന്ന രോഗം?
5. പരിസ്ഥിതി കമാൻഡോസ് എന്നുകൂടി അറിയപ്പെടുന്ന സംഘടന?
6. തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച പദ്ധതി?
7. സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യ?
8. തൃശൂർപൂരം ആരംഭിച്ചത് ആര്?
9. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
10. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല?
11. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
12. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് സന്ധി പ്രകാരമാണ്?
13. 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം ചേർന്നത്?
14. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത നേതാവ്?
15. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന?
16. ഉണരുവിൽ അഖിലേശ്വരനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ അനീതിയോടെതിർപ്പിൻ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്?
17. സാധുജന പരിപാലനസംഘം രൂപീകരിച്ച സാമൂഹ്യപരിഷ്കർത്താവ്?
18. ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി?
19. മഹാനദിയിൽ നിർമ്മിച്ച അണക്കെട്ട്?
20. ഉത്തരമദ്ധ്യറെയിൽവേയുടെ ആസ്ഥാനം?
21. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
22. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്?
23. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ്സ്ഥാപിക്കപ്പെട്ടത്?
24. മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ ജന്മദിനമായ ആഗസ്റ്റ് 26ന് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
25. തമിഴ്നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപം?
26. ഒരുസ്വകാര്യകമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം?
27. യു.എൻ.ഒയുടെ ആസ്ഥാനം?
28. ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
29. എം.എസ് സ്വാമിനാഥൻ ഏത് ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
30. ഐസ് ലാന്റ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു?
31. സൗരയൂഥത്തിൽവച്ച് വലിപ്പത്തിൽ ഒന്നാം സ്ഥാനം?
32. ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
33. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്?
34. വിജയനഗരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം?
35. മനഃസാക്ഷിയുടെ അംബാസഡർ പുരസ്കാരം ലഭിച്ച മലാല യൂസഫ് സായി ഏത് രാജ്യക്കാരിയാണ്?
36. സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരി?
37. ലോകജനസംഖ്യാദിനമായി ആചരിക്കുന്നത് എന്ന്?
38. ഗ്രാന്റ് കാന്യൺ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
39. ദ പ്രിൻസ് എന്ന പുസ്തകം എഴുതിയത് ആര്?
40. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യസംസ്ഥാനം?
41. കഥകളിയുടെ പ്രാചീനരൂപം?
42. പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്?
43. ഗോവിന്ദപിഷാരടി ഏത് പേരിലാണ് അറിയപ്പെടുന്നത്?
44. സൈനിക സഹായവ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയത് ആര്?
45. റെഡ് ക്രോസിന്റെ സ്ഥാപകൻ?
46. ഗൂർണിക്ക എന്ന ചിത്രം വരച്ചത്?
47. ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
48. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകുന്നത്?
49. ഗവർണറെ നിയമിക്കുന്നത് ആരാണ്?
50. 2013 ലെ ജി 20 ഉച്ചകോടി നടന്നത് എവിടെ?
ഉത്തരങ്ങൾ
(1)മാർട്ടിൻ കൂപ്പർ
(2) വയനാട്
(3) മോർഫോളജി
(4) ഡെങ്കിപ്പനി
(5) ഗ്രീൻപീസ്
(6) രാഷ്ട്രീയഗോകുൽ മിഷൻ
(7) ഫോട്ടോ വോൾട്ടായിക്
(8) ശക്തൻ തമ്പുരാൻ
(9)കാസർകോഡ്
(10) ഇടുക്കി
(11) കേരളം
(12) ശ്രീരംഗപട്ടണം സന്ധി
(13) ഒറ്റപ്പാലം
(14) ജി.പി. പിള്ള
(15) കൊച്ചിൻ രാജ്യപ്രഭാമണ്ഡലം
(16) വാഗ്ഭടാനന്ദൻ
(17) അയ്യൻകാളി
(18) ഗോദാവരി
(19) ഹിരാക്കുഡ്
(20) അലഹബാദ്
(21) സ്വാമി വിവേകാനന്ദൻ
(22) വെള്ളം
(23)ത്രിപുര
(24) അമേരിക്ക
(25) ഭരതനാട്യം
(26) രണ്ട്
(27) ന്യൂയോർക്ക്
(28) ഗുജറാത്ത്
(29) കാർഷികശാസ്ത്രം
(30) അറ്റ്ലാന്റിക്
(31) വ്യാഴം
(32) കർണ്ണാടക
(33) 1942
(34) തളിക്കോട്ട
(35) പാകിസ്ഥാൻ
(36) അലാവുദ്ദീൻ ഖിൽജി
(37)ജൂലായ് 11
(38) കൊളറാഡോ
(39) മാക്കിയവെല്ലി
(40) കേരളം
(41) രാമനാട്ടം
(42) 16
(43) ചെറുകാട്
(44) വെല്ലസ്ളി പ്രഭു
(45) ജീൻ ഹെൻറി ഡ്യൂനന്റ്
(46) പിക്കാസോ
(47) ഹൈദരാബാദ്
(48) ആർട്ടിക്കിൾ 370
(49) രാഷ്ട്രപതി
(50) സെന്റ് പീറ്റേഴ്സ് ബർഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |