തിരുവനന്തപുരം: നജീം കോയ തിരക്കഥ എഴുതിയ 'ചേര' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടൻ കുഞ്ചാക്കോ ബോബനെതിരെ സെെബർ ആക്രമണം. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. എന്നിട്ട് അതിന് ചേര എന്ന് പേര് കൊടുത്തിരിക്കുന്നു, തുടങ്ങിയ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. ക്രെെസ്തവരുടെ വിശ്വാസത്തെ അപമാനിക്കുക എന്നത് മലയാള സിനിമയുടെ ലക്ഷ്യമായിക്കഴിഞ്ഞു എന്ന ആരോപണവും ഒരു വിഭാഗം ഉന്നയിച്ചു.
കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ഒരു സാമ്യവുമില്ലെന്നും പറഞ്ഞ് നിൽകാൻ ആകുമോ? എന്നിട്ട് അതിനു പേര് കൊടുത്തത് ചേര എന്നും, കുഞ്ചാക്കോ ബോബന്റെയും പിന്തുണനിരാശ പെടുത്തുന്നു. സിനിമക്കാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഇപ്പോൾ റീച്ച് കിട്ടാൻ മതവികാരം വ്രണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു. എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്? തുടങ്ങിയ കമന്റുകളും പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.
നേരത്തെ, നാദിർഷയുടെ ഈശോ എന്ന സിനിമയുടെ പേരിനെ ചൊല്ലിയും വിവാദം ഉടലെടുത്തിരുന്നു. സിനിമയുടെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഏതാനും വൈദികരും വിശ്വാസികളും സംഘടനകളും രംഗത്തെത്തുകയായിരുന്നു. ഈശോയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന കോടതിയെയും സമീപിച്ചു. എന്നാൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയും സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കുകയും ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |