വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ 1600 കുടുംബങ്ങൾക്ക് പ്ലാവിൻതൈകൾ നൽകുന്ന പ്ലാവ് ഗ്രാമം പദ്ധതി നാളെ 4ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷനാകും. ഒന്നര വർഷം മുതൽ മൂന്ന് വർഷത്തിനകം ഫലം നൽകുന്ന വിയറ്റ്‌നാം സൂപ്പർ എയർലി പ്ലാവിൻ തൈകളാണ് വിതരണം ചെയ്യുന്നത്. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മകേഷ് കെ.മണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ടി.എൻ. ഗിരീഷ് കുമാർ, ജെസ്സി ഷാജൻ തുടങ്ങിയവർ സംസാരിക്കും.