SignIn
Kerala Kaumudi Online
Thursday, 25 April 2024 9.09 PM IST

ഫാത്തിമ തഹിലിയ പടിക്ക് പുറത്ത്, എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയതിൽ പ്രതികരണവുമായി കെ ടി ജലീൽ

fathima-thahiliya

തിരുവനന്തപുരം: എം.എസ്.എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഫാത്തിമ തഹിലിയയെ നീക്കിയ മുസ്ലീം ലീ​ഗ് നടപടിയിൽ പ്രതികരണവുമായി കെ.ടി. ജലീൽ എം.എൽ.എ. അവർ ചെയ്യുന്നതെന്തെന്ന് അവർ തന്നെ അറിയുന്നില്ല. അവർക്കു നീ പൊറുത്തു കൊടുക്കേണമേ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തഹ്‍ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം അറിയിച്ച് കൊണ്ട് ലീ​ഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പും ജലീൽ പോസ്റ്റിൽ പങ്കുവച്ചു.

ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് ലീഗ് ദേശീയ നേതൃത്വം തഹിലിയയ്ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന പേരിലാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലൈംഗികാധിക്ഷേപം നടത്തിയ എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ ഹരിത നേതാക്കൾ വനിതാ കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിക്കൊണ്ട് ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ലീ​ഗ് സംസ്ഥാന നേതൃത്വമായിരുന്നു പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FATHIMA THAHILIYA, MSF, KT JALEEL, MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.