കൊച്ചി: കോൺഗ്രസും യു.ഡി.എഫും തകർച്ചയുടെ വക്കിലാണെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് കെ.പി.അനിൽ കുമാറിന്റെ സി.പി.എമ്മിലേക്കുള്ള വരവെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.പി.എസ്.പ്രശാന്ത് സി.പി.എമ്മിൽ എത്തിയപ്പോൾ തന്നെ ഇക്കാര്യം ഞങ്ങൾ പറഞ്ഞിരുന്നു.
ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച് സി.പി.എമ്മോ ഇടതുപക്ഷമോ സ്ഥാനമാനങ്ങളൊന്നും നേടിയിട്ടില്ല. ജോസ് കെ.മാണിക്ക് ജനപിന്തുണയില്ലെന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ റിപ്പോർട്ടിലെ പരാമർശത്തെ വിജയരാഘവൻ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |