
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഫ്ളാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം ഇരുപത്തിയഞ്ചിനകം ഫ്ളാറ്റ് ഒഴിയണമെന്ന് കാണിച്ച് താമസക്കാരുടെ അസോസിയേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഫ്ളാറ്റ് ഒഴിയണമെന്നുമാണ് താമസക്കാർ പറയുന്നത്. അധികം വൈകാതെ തന്നെ ഫ്ളാറ്റ് ഒഴിയുമെന്ന് രാഹുൽ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
രാഹുലിനെതിരെ രണ്ട് ലൈംഗികാതിക്രമക്കേസുകളാണ് ഉള്ളത്. കേസിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ ഇന്നലെയാണ് തിരിച്ചെത്തിയത്. പതിനഞ്ച് ദിവസമായി ഒളിവിലായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രണ്ടാമത്തെ കേസിൽ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതോടെയാണ് തിരിച്ചെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |