SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.58 AM IST

ഒറ്റരാത്രികൊണ്ട് ആറാം ക്ലാസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലെത്തിയത് 900 കോടി രൂപ! വിശ്വസിക്കാനാകാതെ വീട്ടുകാർ

cash

പാട്‌ന : ഒറ്റരാത്രികൊണ്ട് കോടീശ്വരൻമാരായ കുട്ടികളുടെ വാർത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ഒരു ഗ്രാമം മുഴുവനും. ബീഹാറിലെ കട്ടിഹാറിലെ ആറാംക്ലാസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് 900 കോടി രൂപയെത്തിയത്. യൂണിഫോമിനായി സ്കോളര്‍ഷിപ്പ് തുക അക്കൗണ്ടിൽ വന്നോ എന്ന് പരിശോധിച്ചപ്പോഴാണ് മക്കൾ കോടിശ്വരൻമാരായ വിവരം രക്ഷകർത്താക്കൾ അറിഞ്ഞത്. തുടർന്ന് പണമെടുക്കനായി രക്ഷകർത്താക്കൾ ബാങ്കിലെത്തിയപ്പോഴാണ് ബാങ്കധികൃതരും സംഭവം അറിയുന്നത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്‍റെ അക്കൗണ്ടിൽ 6.2 കോടി രൂപയും ഗുരുചരണ്‍ വിശ്വാസിന്റെ അക്കൗണ്ടിഷ 900 കോടി രൂപയുമാണ് എത്തിയത് .സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബാങ്ക് ഈ അക്കൗണ്ടുകളിലെ ഇടപാടുകൾ മരവിപ്പിച്ചു. പണമയക്കുന്ന സിസ്റ്റത്തിലെ തകരാറ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് സംശയം.

അക്കൗണ്ടിലേക്ക് തെറ്റായി വന്ന പണം തിരികെ നൽകാൻ വിസമ്മതിച്ച പാട്‌ന സ്വദേശിയെക്കുറിച്ചുള്ള വാർത്ത നേരത്തെ പുറത്തവന്നിരുന്നു. അക്കൗണ്ടിലെത്തിയ അഞ്ചുലക്ഷം രൂപ ഇയാൾ ചെലവാക്കിയിരുന്നു. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണം എന്ന ധാരണയിൽ പണം ചെലവാക്കിയതായി യുവാവ് മൊഴി നൽകിയിരുന്നു. ബാങ്കിന്റെ പരാതിയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NATIONAL, 900 CRORE, BIHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360