കൊച്ചി: കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ ഒറ്റദിവസം കൊണ്ട് 6,400 അംഗങ്ങളെ ചേർത്ത് കേരള ഗ്രാമീൺ ബാങ്ക്.
2015ൽ കേന്ദ്രം ആരംഭിച്ചതാണ് അടൽ പെൻഷൻ യോജന.
18നും 40നുമിടയിൽ പ്രായമുള്ളവർക്ക് 60 വയസിന് ശേഷം ആജീവനാന്തവും മരണശേഷം ജീവിതപങ്കാളിക്കും പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. 1,000 മുതൽ 5,000 രൂപ വരെയാണ് പ്രതിമാസ പെൻഷൻ. ആധാർകാർഡും ബാങ്കിൽ അക്കൗണ്ടും ഉള്ളവർക്ക് പ്രതിമാസം 42 രൂപ മുതൽ ആരംഭിക്കുന്ന പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാം. ഗ്രാമീൺ ബാങ്കിലൂടെ 1.18 ലക്ഷം പേരാണ് പദ്ധതിയിൽ അംഗങ്ങളായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |