തിരുവനന്തപുരം: മോട്ടോർവാഹന രേഖകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും കാലാവധി ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. കാലാവധി തീർന്ന രേഖകൾ ഒക്ടോബർ 31 വരെ പുതുക്കാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് വ്യാപനം കാരണം കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.