ന്യൂഡൽഹി: 152-ാം ജന്മ ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം.രാജ്ഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദ്, രാജ്യസഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു,ലോക്സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്നും ലക്ഷക്കണക്കിനാളുകൾക്ക് ശക്തി പകരുന്നതാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയേയും അദ്ദേഹം അനുസ്മരിച്ചു. ശാസ്ത്രിയുടെ ജന്മദിനവും ഒക്ടോബർ രണ്ടിനാണ്. ഗാന്ധിജിയെ അനുസ്മരിച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സമാധാനത്തിനും നല്ല ഭാവിക്കും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.