ടോക്കിയോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഫുമിയോ കിഷിദയെ ജപ്പാന്റെ 100-ാം പ്രധാനമന്ത്രിയായി അംഗീകരിച്ചു.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ കിഷിദയെ പാർലമെന്റിന്റെ ഇരുസഭകളും ഔദ്യോഗികമായി തെരഞ്ഞെടുത്തു. പുതുമുഖങ്ങളെ ഉൾപ്പെടുത്തിപുതിയ മന്ത്രിസഭ ഉടൻ പ്രഖ്യാപിച്ചേക്കും.
പാർലമെന്റിന്റെ അധോസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.പിയടങ്ങുന്ന ഭരണമുന്നണി 311 വോട്ടുകൾ നേടി. പ്രതിപക്ഷ നേതാവ് യൂകിയോ എഡാനോ 124 വോട്ട് നേടി.
ഉപരിസഭയും വോട്ടുചെയ്യുമെങ്കിലും അധോസഭയുടെ തീരുമാനമാണ് പ്രധാനം. തൊട്ടുപിന്നാലെ നടന്ന വോട്ടെടുപ്പിൽ ഉപരിസഭയും കിഷിദയെ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |