SignIn
Kerala Kaumudi Online
Friday, 20 September 2024 1.34 PM IST

കറങ്ങുന്ന വീടുണ്ടാക്കി 72കാരൻ, വീട് നിർമിച്ചതിന് പിന്നിലുള്ള കാരണം അതിലും രസകരം, കാണാം വീഡിയോ

Increase Font Size Decrease Font Size Print Page
bosnia-house

സരാജെവോ: ബോസ്നിയയിൽ കറങ്ങുന്ന വീടുണ്ടാക്കി 72കാരൻ. ഭാര്യക്ക് വീടിന് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ സാധിക്കുന്നില്ലെന്ന് കുറേയേറെ കാലമായി പരാതി പറയുന്നെന്നും അതിന് ഒരു പരിഹാരമായിട്ടാണ് താൻ കറങ്ങുന്ന വീട് ഉണ്ടാക്കിയതെന്നും വീട് നിർമിച്ച വൊജിൻ കുസിച്ച് പറഞ്ഞു. കുടുംബ ബിസിനസ് നടത്തിയിരുന്ന കുസിച്ച് പ്രായമേറിയപ്പോൾ കച്ചവടകാര്യങ്ങൾ മക്കളെ ഏൽപ്പിച്ച ശേഷമാണ് വീട് പണിയിലേക്ക് കടന്നത്. ആറ് വർഷം എടുത്താണ് കുസിച്ച് ഈ വീടിന്റെ നിർമാണം പൂർത്തീകരിച്ചത്.

തങ്ങളുടെ വീടിന്റെ മുറ്റത്ത് ആരെങ്കിലും വന്നാൽ പോലും താൻ ഒന്നും അറിയുന്നില്ലെന്നായിരുന്നു ഭാര്യയുടെ പരാതി. അതിന് പരിഹാരമായി വീടിന്റെ എല്ലാ വശത്തും ജനാലകൾ നിർമിച്ചു. എന്നിട്ടും ഭാര്യയുടെ പരാതി തീരാതെ വന്നപ്പോഴാണ് വീട് തന്നെ അങ്ങ് കറക്കികളയാമെന്ന് കുസിച്ച് തീരുമാനിച്ചത്. വീടിന്റെ അടിത്തറ ഇളക്കിയശേഷം താഴെ കൂറ്റനൊരു മോട്ടോർ ഘടിപ്പിച്ച ശേഷമാണ് ഈ വീട് നിർമ്മിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BOSNIA, REVOLVING HOUSE, VOGIN KUSIC, HOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.