SignIn
Kerala Kaumudi Online
Sunday, 06 July 2025 2.56 PM IST

വിവാഹാഭ്യർത്ഥന വീട്ടുകാർ നിരസിച്ചതിലെ വൈരാഗ്യം, 14കാരിയായ കബഡി താരത്തെ തെരുവിലിട്ട് കുത്തിക്കൊന്നു, പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ

Increase Font Size Decrease Font Size Print Page
murder

പൂനെ: വിവാഹാഭ്യർത്ഥന വീട്ടുകാർ എതിർത്തതിന്റെ വൈരാഗ്യത്തിൽ 14കാരിയെ തെരുവിലിട്ട് കുത്തികൊലപ്പെടുത്തി. പൂനെയിലെ ബിബ്‌വേവാഡിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കബഡി താരം കൂടിയായ പെൺകുട്ടി പരിശീലനത്തിന് പോകുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ശുഭം ഭഗവത്ത് എന്ന വ്യക്തിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളുടെ കൂടെ വന്ന പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശുഭം ഭഗവത്ത് ഒളിവിലാണ്.

ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കബഡി പരിശീലനകേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ ശുഭം ഭഗവത്തും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിൽ നിരവധി തവണ കുത്തിയ പാടുകളുണ്ട്. സംഭവസ്ഥലത്തു വച്ച് തന്നെ പെൺകുട്ടി മരിച്ചു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവായ പ്രതി കുറച്ചു നാൾ ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ആ സമയത്ത് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ഇതറിഞ്ഞ വീട്ടുകാർ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

TAGS: CASE DIARY, PUNE, CHILD MARRIAGE, KABADI, MURDERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.