SignIn
Kerala Kaumudi Online
Wednesday, 30 September 2026 5.42 PM IST

വെള്ളിയാഴ്ച്ചയോടെ മഴ വീണ്ടും ശക്തമാകും

rain

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ അതിതീവ്ര മഴ ശമിച്ചെങ്കിലും വെള്ളയാഴ്ച്ചയോടെ വീണ്ടും ശക്തമാകും.സംസ്ഥാനത്തെ എല്ലായിടങ്ങളിലും മഴ സാദ്ധ്യതയുണ്ടെങ്കിലും മദ്ധ്യ വടക്കൻ ജില്ലകളാണ് കൂടുതൽ ശക്തമാവാൻ സാദ്ധ്യത.വെള്ളിയാഴ്ചയോടെ കിഴക്കൻ കാറ്റിന്റെ ശക്തി കൂടുന്ന സാഹചര്യത്തിലാണ് മഴ കൂടുന്നത്.ശനിയാഴ്ചയോടെ അറബിക്കടലിൽ രൂപപ്പെടുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തിലും മഴയുടെ ശക്തി കൂടും.ഈ ആഴ്ചയോടെ കാലവർഷം പൂർണമായും പിൻവാങ്ങി തുലാർവർഷ മഴ ആരംഭിക്കും.22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വൈകിട്ട് ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനവും പാടില്ല.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA