ന്യൂഡൽഹി
: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് -യു.ജി) ഒ.എം.ആർ ബുക്‌ലെറ്റ് മാറിയെന്നു പരാതിപ്പെട്ട രണ്ടു വിദ്യാർത്ഥികൾക്കായി നടത്തണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് വിഷയം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രണ്ടു വിദ്യാർത്ഥികൾക്കു വേണ്ടി പരീക്ഷ നടത്താനുള്ള നിർദ്ദേശം മൊത്തം പരീക്ഷാ ഫലത്തെ ബാധിക്കുമെന്നും ഒട്ടേറെ വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും കാട്ടിയാണു എൻ.ടി.എ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.