തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,001 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.747 പേർ രോഗമുക്തരായി.10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 11,379 പേർ ചികിത്സയിലുണ്ട്.പുതുതായി 1,969 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.100 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 49,189 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |