തിരുവനന്തപുരം: ടി.ഡി.എഫ് പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾ ഒന്നടങ്കം ഏറ്രെടുത്ത് വിജയിപ്പിച്ചുവെന്ന് പ്രസിഡന്റ് തമ്പാനൂർ രവിയും ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാറും പറഞ്ഞു. ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സിയിൽ 48 മണിക്കൂർ പണിമുടക്ക് നടക്കുന്നത്. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജീവനക്കാരോട് സർക്കാരും മാനേജ്മെന്റും പുലർത്തുന്ന കടുത്ത അവഗണനയ്ക്കും നീതിനിഷേധത്തിനുമെതിരായ അടങ്ങാത്ത അമർഷമാണ് പണിമുടക്ക് സമരത്തിലൂടെ പ്രതിഫലിച്ചതെന്ന് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസും, ജനറൽ സെക്രട്ടറി ആർ. അയ്യപ്പനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |