കോഴിക്കോട്: ജില്ലയിൽ ഇന്നലെ 754 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 744 പേർ രോഗബാധിതരായി. 6210 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 816 പേർ കൂടി രോഗമുക്തി നേടി. 12.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7595 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 28028 പേരാണ് നിരീക്ഷണത്തിലുളളത് . കൊവിഡ് ബാധിച്ച് മരിച്ചവർ 3450 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |