തൃശൂർ: പതിനൊന്ന് കാരിയായ മകളെ മൊബൈൽഫോണിൽ നീലച്ചിത്രങ്ങൾ പതിവായി കാണിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സിറ്റി പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ ഭാഗത്ത് പിതാവ് സ്പർശിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്.
പ്രതിയുടെ മൊബൈൽ ഫാേൺ പൊലീസ് പിടിച്ചെടുത്ത് നടത്തിയ പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെടുത്തു. അശ്ലീല സൈറ്റുകളിൽ നിന്ന് ഡൗൺലോഡുചെയ്തതാണ് ഇവയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |