വടക്കഞ്ചേരി: ശിശുദിനത്തിൽ കോയമ്പത്തൂർ ഡോൺ ബോസ്കോ ഗ്രൗണ്ടിൽ നടന്ന അന്തർ സംസ്ഥാന അണ്ടർ 14 ഫുട്ബാൾ മത്സരത്തിൽ സെമിഫൈനലിസ്റ്റായ ടീമിലെ അംഗങ്ങളും എ.യു.പി സ്കൂൾ വിദ്യാർത്ഥികളുമായ സി.വി. വിനയ് ജിത്ത്, എസ്. സൽമാൻ ഫാരിസ്, അലൻ ജേക്കബ്ബ് ജോൺ, കോച്ച് ബിജു വാസുദേവ് എന്നിവരെ സ്കൂൾ അധികൃതർ അനുമോദിച്ചു. അനുമോദന യോഗം സ്കൂൾ മാനേജർ പാസ്റ്റർ സാം ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എ.യു.പി സ്കൂൾ പ്രധാനദ്ധ്യാപിക സി.എസ്. ജയന്തി, എ.വി.എൽ.പി സ്കൂൾ പ്രധാനദ്ധ്യാപിക പി.ആർ.ശ്രീലത, പി.ടി.അഞ്ജന, പി.കെ.ജയകുമാർ, സി.വി.അനൂപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |