SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.16 AM IST

പുസ്തക ശാല ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
1

തൃശൂർ : സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആധുനീകരിച്ച പുസ്തക ശാല കൊച്ചിൻ ദേവസ്വം ബോർഡിന്റെ കെട്ടിടത്തിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നവവത്സര പുസ്തകോത്സവം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അശോകൻ ചെരുവിൽ, കവി സെബാസ്റ്റ്യൻ, എ.ജി. നാരായണൻ, എൻ. ജ്യോതി, അജിത്ത് കെ.ശ്രീധർ, വി. മുരളി എന്നിവർ പങ്കെടുക്കും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കുമെന്ന് ഡയറക്ടർ ഡോ.സി. രാവുണ്ണി, മാർക്കറ്റിംഗ് മാനേജർ ബിബിൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER