കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്‌ത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാർഡ് നമ്പർ, വാർഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആർ എന്ന ക്രമത്തിൽ:
തിരുനെല്ലി : വാർഡ് 16 കൈതവള്ളി 10.54.
വൈത്തിരി : വാർഡ് 8 ലക്കിടി 10.97.
വെങ്ങപ്പള്ളി : വാർഡ് 12 ഹൈസ്‌കൂൾ കുന്ന് 13.36.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തിരുനെല്ലിയിലെ ആശ്രമം എം.ആർ.എസ് സ്‌കൂളും, 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |